1982 · song 2
Manikutty Chunakkutty
Credits
- Singer
-
KJ Yesudas
S Janaki
- Lyricist
- Chunakkara Ramankutty
- Composer
- Shyam
Lyrics
മണിക്കുട്ടീ ചുണക്കുട്ടീ (2)
മണിക്കുട്ടി എന്റെ ചുണക്കുട്ടി
ചിരിക്കുട്ടി എന്റെ കിണിക്കുട്ടീ
ഓടിയോടി ഓടിയോടി വാ
ഓടിയോടിയോടിയോടി വാ
(മണിക്കുട്ടീ..)
പുഞ്ചിരിക്കും പുലരി പോലെ ഒളി പരത്തി വാ
പുതിയ പൂവിന്‍ നറുമണം പോല്‍ കാറ്റിലാടി വാ
പഞ്ചാരയുമ്മ തരാം പാവക്കുട്ടിയെ വാങ്ങിത്തരാം
പാലു തരാം തേന്‍ തരാം
പാല്‍ ഖോവ കൊണ്ടത്തരാം
(മണിക്കുട്ടീ...)
ആനയെ കണ്ടാല്‍ പേടിക്കുമോ.... പേടിക്കൂല്ലാ
പുള്ളിപ്പുലികളെ കണ്ടാലോ
പേടിക്കൂല്ലാ മോന്‍ പേടിക്കൂല്ലാ
കൊമ്പനാന വന്നാലൊ
വന്‍ പുലിയെ കണ്ടാലോ
പേടിച്ചു പോം മോന്‍ പേടിച്ചു പോം
( മണിക്കുട്ടീ..)
മാനത്തു കാര്‍മുകില്‍ വന്നാലോ മഴ പെയ്യും
മാവേലി മന്നന്‍ വന്നാലോ
ഓണമെത്തും ഓണക്കോടി കിട്ടും
മമ്മി തന്റെ വയറ്റിലെ കുഞ്ഞു മോന്‍ പിറന്നാലോ
ഉമ്മ വെയ്ക്കും മോന്‍ ഉമ്മ വെയ്ക്കും
( മണിക്കുട്ടി,...)
Published by the catalogue editor. Rights remain with the original creators.