1981 · song 2

Karangal korthu pidikkuka naam

From Veliyattam

Credits

Singer
Vani Jairam
Lyricist
Poovachal Khader
Composer
MK Arjunan

Lyrics

കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം പുതിയ പ്രഭാതം വിടരുംവരെയും കരളിലെ രക്തം നല്‍കുക നാം കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം വളകള്‍ കിലുങ്ങും കൈകള്‍ കവിതകള്‍ ഉണരും കൈകള്‍ ഇവിടെ പണ്ടും തേരുതെളിച്ചു ഇവിടെ പണ്ടും പടകള്‍ നയിച്ചു ആ കൈ ഈ കൈ ഉയരട്ടെ ആയിരം പൂവുകള്‍ വിരിയട്ടെ കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം ശിലകൾ ഉടയ്ക്കും കൈകള്‍ കഥകള്‍ തിരുത്തും കൈകള്‍ ഇവിടെ പലനാള്‍ കൊടികളുയര്‍ത്തി ഇവിടെ പലനാള്‍ ഉടവാള്‍ വീശി ആ കൈ ഈ കൈ ഉയരട്ടെ ആയിരം ചിന്തകള്‍ ചേരട്ടെ കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം പുതിയ പ്രഭാതം വിടരുംവരെയും കരളിലെ രക്തം നല്‍കുക നാം കരങ്ങള്‍ കോര്‍ത്തുപിടിക്കുക നാം ഈ കരയുടെ ശക്തികളാവുക നാം

Published by the catalogue editor. Rights remain with the original creators.