1981 · song 2
Ninte neelamizhikal
Credits
- Singer
-
P Jayachandran
- Lyricist
- Shashikala
- Composer
- MK Arjunan
Lyrics
നിന്റെ നീലമിഴികളില്‍
നിറഞ്ഞ പൗര്ണ്ണമി രാവില്‍
നീലത്താമരയിതളുകളാലൊരു
നീലപ്പൂക്കളമെഴുതി - പ്രേമം
നീലപ്പൂക്കളമെഴുതി
ആയിരത്തൊന്നു കിനാവുകള്‍ നല്‍കി ഞാന്‍
അപ്സരകന്യകളാക്കും - മിഴികള്‍
സ്വപ്നസരോവരമാക്കും
ആമിഴിക്കോണിലെ പുഷ്യരാഗപ്പടവില്‍
ഒരുചുംബനത്തിനായ് കാത്തുനില്‍ക്കും
സഖീ...സഖീ...
ആലിംഗനത്തിന്‍ അമൃതം പകര്‍ന്നു ഞാന്‍
അനുരാഗദേവതയാക്കും- നിന്നുടല്‍
രോമാഞ്ചസുന്ദരമാക്കും
പ്രാണപ്രിയേ നീ ഹൃദയസരസ്സിതില്‍
ഹിമബിന്ദുവായ് ഞാന്‍ അലിഞ്ഞുചേരും
അനുവദിക്കൂ... സഖീ അനുവദിക്കൂ...
Published by the catalogue editor. Rights remain with the original creators.