Thushaaram poster

1981 · song 2

Youvanam Poovanam

From Thushaaram

Credits

Singer
KJ Yesudas S Janaki
Lyricist
Yusufali Kecheri
Composer
Shyam

Lyrics

യൗവ്വനം പൂവനം നീയതിൽ തേൻകണം  രാഗമായ്‌ താളമായ്‌ നീ വരൂ ഗായികേ  നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ  നീ തരൂ ശാരികേ  അണഞ്ഞു വസന്തം വിടർന്നു ഹൃദന്തം മൃദുല കലിക പോലെ  നിനക്കെന്റെ നെഞ്ചം ഒരുക്കുന്നു മഞ്ചം  പുളകമുകുളമേന്തി  വിണ്ണിൻ സൗന്ദര്യമേ വീശും സൗരഭ്യമേ  മാനസത്തിൻ മണിയറയിൽ ചന്ദനം ചാർത്തി നീ  ചന്ദനം ചാർത്തി നീ  യൗവ്വനം പൂവനം നീയതിൽ തേൻകണം  പ്രഭാതാഗമത്തിൻ പ്രഭാമണ്ഡപത്തിൽ  പ്രകൃതി വധു ചമഞ്ഞു  മനസ്സിന്റെ താളിൽ മിഴിത്തൂവലാൽ നീ  മദനകവിതയെഴുതി  മേലെ നീലാംബരം താഴെ മോഹാങ്കുരം  ഭാവനതൻ പുഷ്പകത്തിൽ നീ വരൂ ദേവതേ  നീ വരൂ ദേവതേ  യൗവ്വനം പൂവനം നീയതിൽ തേൻകണം  രാഗമായ്‌ താളമായ്‌ നീ വരൂ ഗായികേ  നിൻ കവിളിൻ കുങ്കുമപ്പൂ നീ തരൂ ശാരികേ  നീ തരൂ ശാരികേ...  നീ വരൂ ദേവതേ

Published by the catalogue editor. Rights remain with the original creators.