Thenum Vayambum poster

1981 · song 5

Vaanil Paayum

Credits

Singer
Unni Menon Jency
Lyricist
Bichu Thirumala
Composer
Raveendran

Lyrics

വാനില്‍ പായും പനിമുകിലിണ പൂവില്‍ മേയും ചെറു കുളിരല മാറില്‍ ചായും നീയെന്‍ റാണീ നിന്നില്‍ പൂക്കും യുവരസലത എന്നില്‍ തീര്‍ക്കും നവമൊരു മദ ജന്മം ജന്മം നീലവേണീ.. [വാനില്‍ പായും] സിന്ദൂരശ്രീ ചിന്തും പൊന്‍പൂ മന്ദസ്മേരം ചോരും ചുണ്ടിന്‍ ഓരത്തെന്തേ ചോരപ്പാടോ [സിന്ദൂരശ്രീ] കുളിരല തഴുകും പൂമുല്ലച്ചെടികളിലുണരും പൂനുള്ളി ചിറകുകളിളകും കണ്‍കോണില്‍ തെരുതെരെയറിയും പെണ്ണാളേ താരമ്പന്‍ താരുണ്യം നെയ്യും പൂമെയ്യില്‍ തേനുണ്ണാന്‍ വാ [വാനില്‍ പായും] ഓടപ്പൂവിന്‍ തോളത്തേറും കോടക്കാറ്റേ ഈറന്‍ കൈയ്യാല്‍ ഈറക്കൊമ്പത്തീണം മീട്ടൂ [ഓടപ്പൂവിന്‍] ഇതുവഴിയൊഴുകും നിന്‍ മുന്നില്‍ ഇവളൊരു പുളകം തൂനെറ്റിത്തൊടുകുറിയഴകില്‍ ചുംബിക്കും കുറുനിരയിഴകള്‍ ലാളിക്കൂ താരുണ്യം പൂ നേരും കാവില്‍ ലാവണ്യം നീ പുല്‍കാമോ [വാനില്‍ പായും]

Published by the catalogue editor. Rights remain with the original creators.