Thenum Vayambum poster

1981 · song 2

Ottakampi Naadam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
Raveendran

Lyrics

ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം ഈ ധ്വനിമണിയില്‍ ഈ സ്വരജതിയില്‍ ഈ വരിശകളില്‍ ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളങ്ങീടാന്‍ നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ നിന്‍ വിരല്‍ത്തുമ്പിലെ വിനോദമായ്‌ വിളങ്ങീടാന്‍ നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാന്‍ എന്നും ഉള്ളിലെ ദാഹമെങ്കിലും ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ നിന്നിളം മാറിലെ വികാരമായ് അലിഞ്ഞീടാന്‍ നിന്‍ മടിയില്‍ വീണുറങ്ങി ഈണമായ് ഉണര്‍ന്നീടാന്‍ എന്റെ നെഞ്ചിലെ മോഹമെങ്കിലും ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍ ഏകഭാവം ഏതോതാളം മൂകരാഗഗാനാലാപം ഈ ധ്വനിമണിയില്‍ ഈ സ്വരജതിയില്‍ ഈ വരിശകളില്‍ ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാന്‍….

Published by the catalogue editor. Rights remain with the original creators.