1981 · song 3

Thaalam Thettiya Jeevithangal

Credits

Singer
MG Radhakrishnan
Lyricist
Devadas
Composer
G Devarajan

Lyrics

താളം തെറ്റിയ ജീവിതങ്ങൾ തിരകളിലാടും തോണികൾ തീരം തേടി തണലും തേടി തുടിച്ചു നീന്തും കിനാവുകൾ  (താളം..)   പാർവ്വണേന്ദുവിൻ മുഖം മറയ്ക്കാനെത്തും കാർമേഘപാളികൾ പോൽല സ്വൈര്യമാം ജീവിത ഭൂമുഖത്താകെ ദുഃഖത്തിൻ മാറാല ചൂടി മൂടി (താളം..)   സത്യത്തിൻ പൊരുൾ തേടി ഇരുളിലലയുന്ന സന്തപ്ത ഹൃദയങ്ങളേ കതിരോൻ മണിമലർ കതിർ ചൂടിയെത്തും പുതിയൊരുഷസ്സുണരും ഉണരും... (താളം...)

Published by the catalogue editor. Rights remain with the original creators.