1981 · song 1

Devaangane Neeyee

Credits

Singer
KJ Yesudas
Lyricist
Mullanezhi
Composer
Raveendran

Lyrics

ദേവാംഗനേ.... ദേവാംഗനേ നീയീ ഭൂമിയിൽ എന്റെ രാഗവേണുവിലേതോ സ്വരമാധുരീ ലയമായ് വരൂ ജീവനിൽ താളമായ് ഉണരൂ (ദേവാംഗനേ...) ഈ ലോകസൗന്ദര്യമാകെയെൻ ദേവിയിൽ ഇണങ്ങിനിന്നൂ... നിറഞ്ഞുനിന്നൂ... ആ സർഗ്ഗസംഗീതധാരയുണർന്നൂ അതിലൊരു ബിന്ദുവായ് ഞാനലിഞ്ഞു (ദേവാംഗനേ...) സൂര്യനും ചന്ദ്രനും നിൻ കാലടികളെ തഴുകിയുറങ്ങാൻ കൊതിച്ചുനിന്നൂ കുങ്കുമത്താലവുമായി വരുന്നൊരു സന്ധ്യയും ഉഷസ്സും നിൻ സഖിമാരായ് (ദേവാംഗനേ....)

Published by the catalogue editor. Rights remain with the original creators.