1981 · song 5

Shivagangaa Theerthamaadum

Credits

Singer
KJ Yesudas
Lyricist
AP Gopalan
Composer
G Devarajan

Lyrics

ശിവഗംഗാതീർഥമാടും ശുഭകന്യകേ തിരുകളഭം ചാർത്തി വരും ഇന്ദുകന്യകേ ഈ സ്നേഹധന്യക്കു സഖിയായിരിക്കൂ ഈ പ്രേമപൂജയ്ക്കു പൂ വിരിക്കൂ  ( ശിവഗംഗാ..) ഹേമന്ത സൗന്ദര്യതേജോമയീ നിന്റെ താമരബന്ദിപ്പൂംചൊടിയിതളിൽ ചുംബനമുദ്രകൾ അർപ്പിച്ചു ഞാൻ സിന്ദൂരപ്പൂലേഖ കുറിക്കട്ടെ (ശിവഗംഗാ..) നാണം നിൻ നാളീകനയനങ്ങളിൽ നാലിതളും മെല്ലെ മയക്കുമ്പോൾ മല്ലിനിലാവിൻ മടിയിൽ കിടത്തി മന്മഥലഹരിയായ് മാറ്റും ഞാൻ നിന്നെ മന്മഥലഹരിയായ് മാറ്റും ഞാൻ (ശിവഗംഗാ..)

Published by the catalogue editor. Rights remain with the original creators.