1981 · song 3

Raagam Anuraagam

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

രാഗം അനുരാഗം അന്തരംഗത്തിൻ അന്തരംഗത്തിൻ ആനന്ദ പരിരംഭണം ആന്ദോള ലയസംഗമം (രാഗം...) നൃത്തവേദിയിൽ വരവർണ്ണിനി വൃന്ദവാദ്യത്തിൽ സ്വര രഞ്ജിനി (2) ഇണ തേടും നയനങ്ങൾ നടമാടുമ്പോൾ ഇതൾ നീർത്തും സ്വപ്നത്തിൻ ഭൂ മണ്ഡപം (രാഗം..) പ്രേമസാഗര തീരങ്ങളിൽ മേയുമീ ഹർഷ പൂരങ്ങളിൽ(2) ശൃംഗാരകാവ്യങ്ങൾ കൈമാറുമ്പോൾ ഇതൾ നീർത്തും സ്വർഗ്ഗത്തിൻ സുഖ മണ്ഡലം (രാഗം..)

Published by the catalogue editor. Rights remain with the original creators.