Sanchari poster

1981 · song 7

Thaliraninju Malaraninju

From Sanchari

Credits

Singer
KJ Yesudas S Janaki
Lyricist
Yusufali Kecheri
Composer
KJ Yesudas

Lyrics

തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം ഹൃദയവീണയിൽ നീയുണർത്തി മധുരസംഗീതം അനുരാഗ മധുഗീതം കരളിനുള്ളിൽ നീ കൊളുത്തി കനക മണിദീപം നവപുളക സുമഹാരം (തളിരണിഞ്ഞു....) കദനസീമയിൽ നീയണഞ്ഞു ശിശിരശശിപോലെ - ഒരു മൃദുലമലർ പോലെ പ്രിയതമാ ഞാൻ കേട്ടുണർന്നു സരളസല്ലാപം- നിൻ സരസസല്ലാപം (തളിരണിഞ്ഞു....)

Published by the catalogue editor. Rights remain with the original creators.