Sanchari poster

1981 · song 4

Karppoora Deepam Thelinju

From Sanchari

Credits

Singer
Sujatha Mohan Chorus
Lyricist
Yusufali Kecheri
Composer
KJ Yesudas

Lyrics

കർപ്പൂരദീപം തെളിഞ്ഞൂ സൌഭാഗ്യ ലക്ഷ്മി തന്‍ പുഞ്ചിരി പോലെ സൌഗന്ധികപ്പൂവു പോലെ തെളിയൂ തെളിയൂ കെടാവിളക്കേ തെളിവാനിലമ്പിളി പോലെ ഗുരുവായൂരപ്പന്റെ കരുണാകടാക്ഷങ്ങള്‍ നിറമാലയീ വീട്ടില്‍ ചാര്‍ത്തേണം ചോറ്റാനിക്കരെ വാഴും ഭഗവതി ഞങ്ങള്‍ തൻ ഗൃഹദേവതയായി വാഴേണം തെളിയൂ തെളിയൂ കെടാവിളക്കേ തെളിവാനിലമ്പിളി പോലെ അരുമക്കിടാങ്ങളേ നിങ്ങളീ ഭവനത്തെ ഒരുമ തന്‍ മലര്‍വാടിയാക്കേണം അഭിമാനമാക്കുന്ന നിധി കാക്കുവാന്‍ നിങ്ങള്‍ അനുദിനം തളരാതെ വളരേണം തെളിയൂ തെളിയൂ കെടാവിളക്കേ തെളിവാനിലമ്പിളിപോലെ

Published by the catalogue editor. Rights remain with the original creators.