1981 · song 1
Hemanthasarassil Kannaadi
Credits
- Singer
-
KJ Yesudas
- Lyricist
- Pappanamkodu Lakshmanan
- Composer
- Shankar Ganesh
Lyrics
ഹേമന്തസരസ്സിൽ കണ്ണാടി നോക്കും
കാദംബരീ പുഷ്പവനിയിൽ
സരസ്വതീയാമത്തിൽ തേൻനുകരാൻ വന്ന
സരസീരുഹപ്പക്ഷികൾ -നമ്മൾ
സുരഭീവനപ്പക്ഷികൾ
ഹേമന്തസരസ്സിൽ കണ്ണാടി നോക്കും
കാദംബരീ പുഷ്പവനിയിൽ
പുഷ്പവനിയിൽ...
പുഷ്പിണീയാമങ്ങൾ മെയ് തൊട്ടുണർത്തുമ്പോൾ
ലജ്ജയിൽ മുഴുകുന്ന സ്വപ്നവതീ - നീ
ഉല്പലമിഴിയുടെ മുനയിൽ തൊടുക്കുന്ന
പുഷ്പശരത്തിൽ തുടങ്ങീ
വിശ്വപ്രകൃതിയിൽ പ്രേമം
(ഹേമന്തസരസ്സിൽ..)
മന്മഥരാഗങ്ങൾ കുഞ്ഞലഞൊറിയുന്നോ-
രംഗന പൊയ്കയിലെ പുഷ്പഗന്ധീ - നീ
സ്വപ്നത്തിലുണരുന്ന മധുമഞ്ജരിയുടെ
സപ്തസ്വരത്തിൽ തുടങ്ങീ
സ്വർഗ്ഗസുരഭിയാം രാഗം
(ഹേമന്തസരസ്സിൽ..)
Published by the catalogue editor. Rights remain with the original creators.