Raktham poster

1981 · song 2

Manjil Chekkerum

From Raktham

Credits

Singer
KJ Yesudas Vani Jairam
Lyricist
RK Damodaran
Composer
Johnson

Lyrics

മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ മധുഗാന മൃദുരാഗം നീ മനസ്വിനീ മനോഹരീ തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ താളത്തില്‍ വാ തഞ്ചത്തില്‍ വാ അനുരാഗത്തിന്‍ ആമ്പല്‍പ്പൂവില്‍ മണിശലഭം നീ വന്നീടുകില്‍ അനുരാഗത്തിന്‍ ആമ്പല്‍പ്പൂവില്‍ മണിശലഭം നീ വന്നീടുകില്‍ മതിമുഖി നീയെന്‍ ശ്രുതിലയമാകില്‍ മൃദുലഹാസം തൂകിയെങ്കില്‍ ധന്യനായ് നില്‍ക്കും ഞാന്‍ തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ താളത്തില്‍ വാ തഞ്ചത്തില്‍ വാ കണിമണിക്കൊന്നപ്പൂമുഖമെന്നും കണികണ്ടുണരാനൊത്തുവെങ്കില്‍ കണിമണിക്കൊന്നപ്പൂമുഖമെന്നും കണികണ്ടുണരാനൊത്തുവെങ്കില്‍ മണിയറയില്‍ നീ രതിഹരമാകില്‍ മദകൗമാരം പൂത്തുവെങ്കില്‍ ധന്യനായ് നില്‍ക്കും ഞാന്‍ തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ താളത്തില്‍ വാ തഞ്ചത്തില്‍ വാ മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ മധുഗാന മൃദുരാഗം നീ മനസ്വിനീ മനോഹരീ..

Published by the catalogue editor. Rights remain with the original creators.