1981 · song 1
Elam elam
Credits
- Singer
- P Madhuri Sreekanth
- Lyricist
- P Bhaskaran
- Composer
- G Devarajan
Lyrics
ഏലമേലമേലേലം ഏടറിയാ മാമല
താളമേളമേലേലം എഴുത്തറിയാ മാമല
മാമലയിൽ പള്ളി കൊള്ളും മറപ്പൊരുളേ മാകാളീ
പാരങ്കി മല വേടന്മാർ കൂപ്പീടുന്ന മാകാളീ
തതിന്നകം തന്നകം ക
തച്ചോം താരോം താന്നിമലക്കൊട്ടാരം
കൊട്ടാരത്തിൽ കേക്കണല്ലോ
കുത്തുചെണ്ടമേളം
ആർപ്പു വിളിമേളം
വട്ടനിലത്താളം
കോലാണ്ടി കുത്തരിയോടിന
പൊടിയോ പൊടി അരിപ്പൊടി മലർപ്പൊടി
അവിലും പൊരി ആരിയൻ മണിയരി
അഞ്ഞൂറില നാക്കില വെച്ച്
മുക്കുറ്റിമുറ്റത്തെ മുത്തപ്പൻ കാവില്
പത്തുവെളുപ്പിനു പെണ്ണുകെട്ട്
പെണ്ണുകെട്ട് പിന്നെ മിന്നുകെട്ട്
കണ്ണാറകമ്പന്റെ വാവൂട്ട്
വാവൂട്ടിൻ പിറ്റേന്ന് ചെറുവാല്യക്കാരന്
ഓണപ്പുടവയും പഴം നുറുക്കും
കടുകുമലയിൽ അകിലു പൂത്തു
പുന്ന പൂത്തു പാല പൂത്തു
കരടി മാൻ പുലി കാടു കേറിപ്പോയ്
ചെറുതേനെടുക്കാൻ
കലവും കുടവും ചട്ടിയും കൊണ്ടാ
കോടാലി കൊണ്ടാ
കൂടാളിക്കുന്നിലെ കുഞ്ഞിക്കുട്ടീ വെള്ളാട്ടീ
നാടു വാഴും തമ്പ്രാനു തേൻ കൊടുത്ത്
തേനുണ്ടാ തെന തിന്ന തമ്പ്രാനാ പെണ്ണിന്റെ
മാൻ കണ്ണു കണ്ടപ്പോ ദെണ്ണെളക്കം
Published by the catalogue editor. Rights remain with the original creators.