1981 · song 3
Ninte Chiriyo
Credits
- Singer
-
P Jayachandran
- Lyricist
-
Sreekumaran Thampi
- Composer
-
MS Viswanathan
Lyrics
ആ....
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു
നീലക്കിളിയുടെ നീലാംബരിയോ
നിന്‍ കീര്‍ത്തനശ്രുതിയോ
പുലരി ഭൂപാളമാദ്യം കേട്ടു
പുലരി ഭൂപാളമാദ്യം കേട്ടു
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു
മലര്‍തോറും വിടരും നിന്‍ മതിമുഖം കണ്ടെന്റെ മനസ്സേ വസന്തമായി
മനസ്സേ വസന്തമായി
കല്‍പ്പനതന്നുടെ പൊന്‍പരാഗം നുകരാന്‍
നിമിഷങ്ങള്‍ ശലഭങ്ങളായി
നിമിഷങ്ങള്‍ ശലഭങ്ങളായി
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു
സ്വരമാലതീര്‍ക്കും നിന്നുരി-
യാടല്‍ കേട്ടെന്റെ മൗനം ഭാഷയായി
മൗനം ഭാഷയായി
സ്വപ്നങ്ങള്‍ വില്‍ക്കും നിന്‍ നിഴല്‍തേടിയലയാനെന്‍
ചലനങ്ങള്‍ കവിതകളായി
ചലനങ്ങള്‍ കവിതകളായി
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു
നീലക്കിളിയുടെ നീലാംബരിയോ
നിന്‍ കീര്‍ത്തനശ്രുതിയോ
പുലരി ഭൂപാളമാദ്യം കേട്ടു
പുലരി ഭൂപാളമാദ്യം കേട്ടു
നിന്റെ ചിരിയോ നീഹാരമണിതന്‍
പുഞ്ചിരിയോ പുലരിയാദ്യം കണ്ടു
Published by the catalogue editor. Rights remain with the original creators.