1981 · song 1

Gomedaka Mani

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ഗോമേദക മണി മോതിരത്തില്‍ നിന്‍ പ്രേമസങ്കല്‌പമാവാഹിക്കും പൂപ്പാലികയിലെ പൊന്നിഴ നേര്യതും പൂമിഴി നിന്‍ മനസ്സും കസവണിയും (ഗോമേദക മണി...‌) ജന്മാന്തരങ്ങളെ പുല്‍കിയ വാഗ്‌ദാനം പൊന്‍‌നിലവിളക്കില്‍ വിടരും നിറപറ ഉണരുന്ന പൂക്കുലയില്‍ തുടിക്കും ബന്ധനത്തിന്‍ സുഖം സ്വര്‍ഗ്ഗീയമെന്നോതും പൂമാലകള്‍ നമ്മള്‍ കൈമാറും (ഗോമേദക  മണി....) എന്‍ മണിയറയിലെ കേളീശയനത്തില്‍ നിന്‍ മദതരംഗിണിയിളകും അതിലൊരു മധുരോന്മാദമായ് ഞാനൊഴുകും... കൗമാരം തൊട്ടു നീ കോര്‍ത്ത കിനാവുകള്‍ പൂമുത്തമായ് ചുണ്ടില്‍ പുഷ്‌പിക്കും (ഗോമേദക മണി....)

Published by the catalogue editor. Rights remain with the original creators.