1981 · song 2
Ennaasha Than
Credits
- Lyricist
- Mankombu Gopalakrishnan
- Composer
- Guna Singh
Lyrics
എന്നാശ തൻ പൂവേ
മുഴുതിങ്കളിൻ ഒളിയേ...(എന്നാശ)
നിന്നരികിൽ ഈ രാത്രിയിൽ
വന്നില്ലേ ഞാൻ
(എന്നാശ...)
ഈ മൗനമിന്നു നന്നല്ല
ഈ പൂവും തീരെ നന്നല്ല
നീ ദൂരെ പോകും തീരം
ഞാൻ കാണുമീ വിരഹിത ഭാവം..
കണ്ടറിഞ്ഞു നിന്റെയാശ..
ഉള്ളലിഞ്ഞു നിന്റെ പ്രേമം
ചേർന്നലിഞ്ഞു നമ്മൽ തമ്മിൽ
ശൃംഗാരം കൊള്ളുകയായ് നെഞ്ചം
(എന്നാശ..)
വാനത്തിൻ നീലമുകിലല്ലേ
പൂവിന്നുള്ളിൽ തേനും നീയല്ലേ
എന്നുള്ളിൽ നീ നിന്നാടി
വിടരുന്നു തരളിതമീ മോഹം..
കൺ രണ്ടും കണ്ണുനീർ പൊഴിയ്ക്കേ
വരുകില്ലേ ഞാനീ മിഴി തുടയ്ക്കാൻ
കാണുന്നു നൂറു കിനാക്കൾ
ഈ നിമിഷം പുണരുക നീ സഖീ
(എന്നാശ തൻ...)
Published by the catalogue editor. Rights remain with the original creators.