Munnettam poster

1981 · song 2

Valakilukkam oru valakilukkam

From Munnettam

Credits

Singer
Vani Jairam Unni Menon
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

വള കിലുക്കം ഒരു വള കിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം (വളകിലുക്കം..) മിന്നൽ പോലെ മിന്നിമാറിയൊരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടു ഞാൻ പകൽമയക്കം പങ്കു വെച്ച സ്വപ്നമാകാം പണ്ടു കണ്ട മുഖമോർമ്മയിൽ വിടർന്നതാകാം (വളകിലുക്കം...) നെഞ്ചിനുള്ളിൽ ചിലങ്ക ചാർത്തി നിൻ ചിരി പുലർ കാലവും പ്രകൃതിയും ചേർന്നാടവേ മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തു നിന്നാൽ വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ (വളകിലുക്കം..)

Published by the catalogue editor. Rights remain with the original creators.