Kolilakkam poster

1981 · song 4

Omal kalaalaya varshangale

From Kolilakkam

Credits

Singer
Vani Jairam Jolly Abraham
Lyricist
Bichu Thirumala
Composer
MS Viswanathan

Lyrics

എത്രയോ വികാരങ്ങൾ എത്രയോ സങ്കല്പങ്ങൽ എത്രയോ വ്യാമോഹങ്ങൾ ഇത്ര നാൾ പങ്കിട്ടു നാം ഇന്തലോടിനി നമ്മൾക്കന്യോന്യം സമർപ്പിക്കാൻ രണ്ടു വാക്കുകൾ കൂടി ഓർമ്മിക്കു വല്ലപ്പോഴും ഓമൽ കലാലയ വർഷങ്ങളേ ഒരായിരം കൂട്ടുകാരെ (2) ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തിൽ ഓരോ വഴിക്കിതാ യാത്രയായ് (2) ഈ വേളയിൽ ഈ യാത്രയിൽ ഈറൻ മിഴികൾക്കു വിട നൽകൂ വിട നൽകൂ വിട നൽകൂ വിട നൽകൂ ( ഓമൽ...) ആയിരം സങ്കല്പ സ്വപ്നങ്ങൾ പൂത്തതാണോമൽ കലാലയ വർഷങ്ങളിൽ ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും എങ്ങോ മറഞ്ഞു പോയി ഓടിവന്നോടി വന്നെങ്കിലും നിങ്ങൾ തൻ ഓർമ്മകൾ ഞങ്ങളെ പുൽകുമെന്നും ഓരോ വിനാഴിക പോലുമുള്ളിന്നുള്ളിൽ ഓടിക്കളിക്കുന്നതായിരുന്നു ഈ വേളയിൽ ഈ യാത്രയിൽ ഇടറും പദങ്ങൾക്ക് വിട നൽകൂ വിട നൽകൂ ..വിട നൽകൂ ..വിട നൽകൂ ... ( ഓമൽ...) ഈ കലാശാല തൻ ആരാമ വീഥിയിൽ ഈ വസന്തോത്സവ പുഷ്പങ്ങൾ നാം ഇതൾ വീശിയാടിയും ഈണത്തിൽ പാടിയും ഇവിടെ നാം നിർമ്മിച്ചതേതു ലോകം ഇനിയുമീ വാടിയിൽ പല വസന്തങ്ങളിൽ ഇനിയ പൂച്ചെണ്ടുകൾ പീലി വീശും ഇതു പോലെ വേർപെടും നിമിഷങ്ങളോടി വ- ന്നിനിയും നനയ്ക്കും മിഴിത്താരുകൾ ഈ വേളയിൽ ഈ യാത്രയിൽ ഈ കൂപ്പു കൈകൾക്ക് വിട നൽകൂ വിട നൽകൂ ..വിട നൽകൂ ..വിട നൽകൂ ...

Published by the catalogue editor. Rights remain with the original creators.