1981 · song 1

Engo Ninnoru

Credits

Singer
Rajan Geetha
Lyricist
Chirayinkeezhu Ramakrishnan Nair
Composer
MK Arjunan

Lyrics

എങ്ങോ നിന്നൊരു പൈങ്കിളി വന്നേ റംസാൻമാസ നിലാവു വളർന്നേ താമരക്കണ്ണിണ സുറുമയിൽ തെളിയുന്നു താഴമ്പൂക്കൈകളിൽ മൈലാഞ്ചി (എങ്ങോ നിന്നൊരു..) ഇബിലീസു കേറിയ മനസ്സുകളിവിടെ ഇരകളെ വെട്ടി വിഴുങ്ങുമ്പോൾ പെരുന്നാൾ പിറയായ് പുഞ്ചിരി തൂകി വിരുന്നിനു വന്നല്ലോ ചെറുഹൂറി കരിവള തരിവള പൊന്നേലസും കളകളമുതിരും ചക്കരവാക്കും ചന്തം ചേരും ചന്ദനമണവും എങ്ങോ നിന്നൂറി വരുന്നേ (എങ്ങോ നിന്നൊരു..) ഹലാക്ക് വീണൊരു ദുനിയാവിന്റെ ഹരമാണയ്യോ മൊഞ്ച് പൂത്തിരി കത്തും ഖൽബിന്നുള്ളറ കാണാൻ കണ്ണുകൾ തെളിയേണം പത്തിരി നെയ്ച്ചോറലുവാത്തുണ്ടം അത്തറ് ചോരും പാട്ടിൻ മൊഴിയും ചന്തം ചേരും ചന്ദനമണവും നിന്നിൽ നിന്നിളകി വരുന്നേ (എങ്ങോ നിന്നൊരു..)

Published by the catalogue editor. Rights remain with the original creators.