1981 · song 1
Manjanaathi kunnummel
Credits
- Singer
-
S Janaki
- Lyricist
-
Bichu Thirumala
- Composer
- Shyam
Lyrics
മഞ്ചണാത്തിക്കുന്നുമേൽ വെയിലും കായാം
ചെമ്പരത്തിപ്പാടത്തിൽ തളിരും മേയാം
കമ്പിളി കെട്ടി കിങ്ങിണി കൊട്ടി
മാനത്തെ കോലാട്ടിൻ കുട്ടി
താഴത്തെൻ തള്ളാടിന്നൊപ്പം വാ...
(മഞ്ചണാത്തി...)
ഓ...കൈയ്യോന്നിക്കാടും ഓ..പുല്ലാഞ്ഞിക്കൂടും
ഇന്നെന്റെ പൊന്നാടിന്നുൾക്കുളിരേകുമ്പോൾ
താഴെ ഇന്നെന്റെ പള്ളാടിന്നിക്കിളിയൂട്ടുമ്പോൾ
ഓട്ടക്കണ്ണീ കാക്കച്ചീ... ഓലക്കൈ നുള്ളാൻ കൂടാമോ
തണുത്ത നിലത്തു തനിച്ചു കിടന്ന് സ്വപ്നം കാണുമ്പോൾ -
ഇതു തണുത്ത നിലത്ത് തനിച്ചു കിടന്ന് സ്വപ്നം കാണുമ്പോൾ
(മഞ്ചണാത്തി...)
ഓ....അണ്ണാറക്കണ്ണാ ഓ....തൊണ്ണൂറു മൂക്കാ
തുഞ്ചാണിത്തുമ്പത്തെ തേൻകനി കൊണ്ടത്താ
ദൂരേ തുഞ്ചാണിതുമ്പത്തെ മാങ്കനി കൊണ്ടത്താ
ഓലഞ്ഞാലി തത്തമ്മേ... കല്യാണക്കാര്യം ചൊല്ലാമോ
ഒരിക്കലെനിക്കു മനസ്സു തരുന്നതാരെന്നറിയാമോ
ഇനി ഒരിക്കലെനിക്ക് മനസ്സു തരുന്നതാരെന്നറിയാമോ
മഞ്ചണാത്തിക്കുന്നുമേൽ വെയിലും കായാം
ചെമ്പരത്തിപ്പാടത്തിൽ തളിരും മേയാം
കമ്പിളി കെട്ടി കിങ്ങിണി കൊട്ടി
മാനത്തെ കോലാട്ടിൻ കുട്ടി
താഴത്തെൻ തള്ളാടിന്നൊപ്പം വാ...
(മഞ്ചണാത്തി...)
Published by the catalogue editor. Rights remain with the original creators.