1981 · song 3
Suruma Varachoru
Credits
- Singer
-
P Jayachandran
- Lyricist
- Mankombu Gopalakrishnan
- Composer
- AT Ummer
Lyrics
സുറുമ വരച്ചൊരു കണ്ണ് ഈ സുല്‍ത്താന്റെ പെണ്ണൊരു ജിന്ന് (2)
നിക്കാഹ് പൂതി തന്‍ മദനപ്പൂങ്കാവിലെ പച്ചക്കരിമ്പിന്റെ തുണ്ട്
ഇവള്‍ പച്ചക്കരിമ്പിന്റെ തുണ്ട്
(സുറുമ വരച്ചൊരു ....)
ചൊകചൊക മിനുങ്ങണ ചുണ്ട്
ചെമ്പക പൂവിന്റെ ചെണ്ട്
തിടമാന്‍ പോലത്തെ മൊഞ്ച്
കുടമാതളം പോല്‍ നെഞ്ച് (2)
(സുറുമ വരച്ചൊരു ....)
മൊഹബത്തിന്‍ കടലിലെ മുത്ത്
മുകരേണ്ട മുന്തിരി സത്ത്
മുംതാസിന്‍ മാണിക്യം ഹൂറി
എന്നെ ഷാജഹാന്‍ ആക്കുന്ന ബീബി(2)
(സുറുമ വരച്ചൊരു ....)
Published by the catalogue editor. Rights remain with the original creators.