1981 · song 2
Aakaasham Niraye deepaavali
Credits
- Singer
-
P Jayachandran
Vani Jairam
- Lyricist
- Pappanamkodu Lakshmanan
- Composer
- KJ Joy
Lyrics
ആകാശം നിറയെ ദീപാവലി,ആത്മഹർഷത്തിൻ പുഷ്പാഞ്ജലി (2)
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം
എങ്ങും സംഗീതം ദിവ്യ സംഗീതം(ആകാശം നിറയെ...)
ജനിനിയും ജനകനും ആദ്യമായി തമ്മിൽ,മധുരം പകർന്ന പുണ്യദിനം (2)
ഇന്നു സ്നേഹത്തിൻ സ്വപ്ന ദിനം,സ്നേഹത്തിൻ സ്വപ്ന ദിനം
ജന്മ സാഫല്ല്യം ധർമ്മ സാഗരം, ഇന്നീ സൗഭാഗ്യം ഞങ്ങൾ കുഞ്ഞലകൾ
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം
എങ്ങും സംഗീതം ദിവ്യ സംഗീതം
ആകാശം നിറയെ ദീപാവലി,ആത്മഹർഷത്തിൻ പുഷ്പാഞ്ജലി
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം
എങ്ങും സംഗീതം ദിവ്യ സംഗീതം
തനയർക്കു വാത്സല്യം സ്വർണ്ണ തളികയിൽ,അമൃതം പകർന്ന ദിവ്യ ദിനം (2)
ഇന്നു ശ്രികോവിലീ മന്ദിരം,ശ്രികോവിലീ മന്ദിരം
കണ്ണിൽ ആനന്ദം പൊന്നിൻ തിരി നീട്ടും
കർമ്മ സായൂജ്യം ഞങ്ങൾ കതിരൊളികൾ
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം
എങ്ങും സംഗീതം ദിവ്യ സംഗീതം
ആകാശം നിറയെ ദീപാവലി,ആത്മഹർഷത്തിൻ പുഷ്പാഞ്ജലി (2)
എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം
എങ്ങും സംഗീതം ദിവ്യ സംഗീതം
Published by the catalogue editor. Rights remain with the original creators.