1981 · song 3

Vithuvithache

Credits

Singer
Vani Jairam Chorus
Lyricist
Poovachal Khader
Composer
AT Ummer

Lyrics

വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ മേലെമാനത്തു നിന്ന് താഴെ ഭൂമിയിൽ വന്ന് പണ്ടിനും പണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ച് വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ ഇത്തിരി വിത്തുകൾ മാമരമായേ ഒത്തിരി വിത്തുകൾ മാനുഷരായേ മാനുകളായേ മയിലുകളായേ മാനോടും കുന്നുകളായേ ആ തേവരു കേക്കാൻ ഈ പാതിരാപ്പാട്ട്‌ ആ തേവരു കേക്കാൻ പാതിരാപ്പാട്ട്‌ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ പച്ചച്ച വിത്ത്‌ തത്തമ്മയായേ വെള്ളച്ച വിത്ത്‌ പോറ്റമ്മയായേ മീശ മുളച്ചവർ ആണുങ്ങളായേ മാറു തുടിച്ചവർ പെണ്ണുങ്ങളായേ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ ആക്കരെ വിത്തെല്ലാം ആനകളായേ ആയിരം വിത്തെല്ലാം ആശകളായേ സൊപ്പനമായേ കൽക്കണ്ടമായേ താമരപ്പൂവുകളായേ ആ തേവരു കേക്കാൻ ഈ ചങ്കിലെ കൊട്ട്‌ ആ തേവരു കേക്കാൻ ചങ്കിലെ കൊട്ട്‌ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ മേലെമാനത്തു നിന്ന് താഴെ ഭൂമിയിൽ വന്ന് പണ്ടിനും പണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ച് വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ

Published by the catalogue editor. Rights remain with the original creators.