Dhruvasangamam poster

1981 · song 4

Vanamaala Choodi

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

വനമാല ചൂടി മദിരോത്സവത്തിന് പ്രകൃതി ഒരുങ്ങുന്ന നേരം... ഹൃദയേശ്വരീ, ഈ ഏകാന്തതീരത്തിൽ നിന്നെയും കാത്തിരുന്നു ഞാൻ നിന്നെയും കാത്തിരുന്നു... (വനമാല...) പൂവെയിൽ നൽകിയ പൊന്നാട ചാർത്തി വാസന്തദേവി ഒരുങ്ങി വന്നു.... തൂവൽ വിടർത്തിയെൻ മോഹമാം ശാരിക നിന്നെയും തേടിയലഞ്ഞു... (വനമാല...) ഓർമ്മയിൽ നവ്യമാം നാദങ്ങൾ നൽകും സംഗീതമായ് നീ വന്നണഞ്ഞു... ഓമൽച്ചൊടിയിലെ മന്ദഹാസത്തിലെൻ രാഗങ്ങളൊന്നായ് അലിഞ്ഞു ചേർന്നു ഒന്നായ് അലിഞ്ഞു ചേർന്നു.... (വനമാല...)

Published by the catalogue editor. Rights remain with the original creators.