Dhruvasangamam poster

1981 · song 3

Sharathkaala Megham

Credits

Singer
KJ Yesudas
Lyricist
Sathyan Anthikkad
Composer
Raveendran

Lyrics

ശരത്‌കാലമേഘം മൂടിമയങ്ങും മധുചന്ദ്രകിരണങ്ങൾ പോലെ മുഗ്ദ്ധാനുരാഗമേ എന്നന്തരംഗത്തിൽ നീ നിത്യസ്വർഗ്ഗമായ് വന്നൂ (ശരത്‌‌കാല...) നിസസ നിസസ നിസസ മഗമഗ നിസസ നിസസ നിസസ പമപമ നിസസ നിസസ മഗമഗ നിസസ നിസസ പമപമ നി-സ-സ മ-ഗ-മ-മ ~ നി-സ-സ പ-മ-പ-നി സഗസ നിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ സ-ഗമ-പ നിസ സ-ഗമ-പ നിസ സ-ഗമ-പ നിസ സ്വപ്‌നങ്ങൾ തീർക്കുന്ന ദ്വീപിൽ എന്നും നർത്തനം ചെയ്‌തു നിൻ രൂപം പനിനീരിലലിയുന്ന ഹിമബിന്ദുപോലെയെൻ മാനസം നിന്നിൽ ലയിച്ചൂ - ഇനിയെന്തിനോമലേ മൗനം നീർ‌മുത്തു ചൂടുന്ന പൂവും നിൻ‌റെ നിർമ്മലസ്‌നേഹത്തിൻ മധുവും അകതാരിൽ ചൊരിയുന്നു മധുരാനുഭൂതികൾ ആതിരത്തേന്മഴപോലെ - ഇനിയെന്തിനോമനേ നാണം

Published by the catalogue editor. Rights remain with the original creators.