1981 · song 2
Maanasa Devi
Credits
- Singer
-
KJ Yesudas
- Lyricist
-
Sathyan Anthikkad
- Composer
-
Raveendran
Lyrics
മാനസദേവീ നിൻ രൂപമോ
യാമിനീ രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങൾ
തീർക്കുന്ന താരകയോ...
(മാനസ...)
താഴ്‌വര നീർത്തിയ തേൻമലർശയ്യയിൽ
ആദ്യസമാഗമ ദാഹവുമായ്
ആരോമൽപ്പൂവേ നിൻ കാലൊച്ച കേൾക്കാനായ്
ആരാരും കാണാതെ ഞാൻ വന്നു - പോരൂ നീ
(മാനസ...)
നീലിമ ചാർത്തിയ നീൾമിഴിക്കോണിലെ
രാഗമായ് ഓമലേ ഞാനലിയാം
ആനന്ദം തേടും നിൻ ചെഞ്ചുണ്ടിൽ പ്രേമത്തിൻ
കാവ്യങ്ങൾ നൽകാനായ് ഞാൻ വന്നു - പോരൂ നീ
(മാനസ...)
Published by the catalogue editor. Rights remain with the original creators.