1981 · song 3
Noopurametho kadha paranju
Credits
- Singer
-
Vani Jairam
- Lyricist
- Yusufali Kecheri
- Composer
-
Jerry Amaldev
Lyrics
നൂപുരമേതോ കഥ പറഞ്ഞു
ഹൃദയ മൃദംഗം സ്പന്ദിതമായ്
ഹാ...മഞ്ജുള പാദം ചഞ്ചലമായ്
ഝല ഝല മേളം
രുദ്ര താളമോളമിളകീ ഹൃദ്യം
നൂപുരമേതോ കഥ പറഞ്ഞു
മദജലമൂറും ആ.. ആ... ആ...
മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി
തനന തനതോം, തനന തനതോം, തധീംത
തരികിട തകധിമിതോം
തരികിട തകധിമിതോം
തരികിട തകധിമിതോം
മദജലമൂറും മലർമിഴിയേന്തി
ലാസ്യസുധാരസ ലയലഹരി
കനകാംഗുലിയാൽ കരിമിഴിമുനയാൽ
കാമുക ഹൃദയം ഞാൻ നീട്ടി (നൂപുരമേതോ)
മംഗല്യ സുദിനം മടങ്ങി വന്നു
മന്ദഹാസവുമായി
ഹാ...മംഗല്യ സുദിനം മടങ്ങി വന്നു
മന്ദഹാസവുമായി
ഇനിയും വരുനീ ശുഭവാസരമേ
നൂറു പൂക്കളുമായി
സൌരഭമേകും സൌഗന്ധികമേ
സൌരഭമേകും സൌഗന്ധികമേ
സൌന്ദര്യ സന്തോഹമേ....
മധനിസനീ, രിനിധനിധഗാ,
ഗമധനിരീ, പഗരിഗരി, മഗമധനിരിഗ
ആനന്ദ പൂങ്കാവിൽ
നിരുപമ മധുവിധു അനുദിനമരുളുക നീ
വരു നീ, വരു നീ, വരു നീ
നൂപുരമേതോ കഥ പറഞ്ഞു....
എഴുതിയത് :കിഷോർ
Published by the catalogue editor. Rights remain with the original creators.