1981 · song 2
Konchum chilanke
Credits
- Singer
-
KJ Yesudas
Vani Jairam
- Lyricist
- Yusufali Kecheri
- Composer
-
Jerry Amaldev
Lyrics
കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ
ഉതിർന്നൂ മന്മഥ ഗാനം വിടർന്നൂ മാനസ സൂനം
സഖീ വാ....
സഖി വാ.. കുളിർകൊണ്ടുവാ കൊണ്ടുവാ കൊണ്ടു വാ...
(കൊഞ്ചും...)
കാത്തിരുന്നു ഞാൻ വലഞ്ഞു
കണ്ണനെങ്ങു പോയി സഖീ..ഹാ കണ്ണനെങ്ങു
രാഗരസലോലനവൻ രാധയെന്നെ കൈവെടിഞ്ഞോ
ഹാ രാധ നിന്നെ കൈവെടിഞ്ഞോ
രാധ നിന്നെ കൈവെടിഞ്ഞോ
വല്ലവീ നീ വിളിച്ചാൽ
ഹാ.... ഹാ..
വല്ലവീ നീ വിളിച്ചാൽ
ഹാ....ഹാ...
വല്ലവീ നീ വിളിച്ചാൽ വന്നിടാത്ത കണ്ണനുണ്ടോ
നീലമുകിൽ ഞാൻ അതിൽ നീ ചാഞ്ചാടും മിന്നൽക്കൊടി
ചാഞ്ചാടും മിന്നൽക്കൊടി (കൊഞ്ചും...)
നിൻ ഹാസമോ പൂമാസമോ ലാവണ്യമേന്തിനിന്നൂ
നിൻ നേത്രമോ തേൻ പാത്രമോ ശൃംഗാരമേന്തി വന്നൂ
പൊൻവല്ലിയോ നിൻ ചില്ലിയോ പൂങ്കാറ്റിലാടിനിന്നൂ
വിൺ പുഷ്പമോ വെൺശിൽപ്പമോ നിൻ മേനിയാരുതന്നൂ
സ്വർഗ്ഗലോക വാതിൽ നീ തുറന്നു രാവിതിൽ (കൊഞ്ചും...)
Published by the catalogue editor. Rights remain with the original creators.