Attimari poster

1981 · song 3

Pakaraam Njan Paanamunthiri

From Attimari

Credits

Singer
S Janaki
Lyricist
Pappanamkodu Lakshmanan
Composer
KJ Joy

Lyrics

പകരാം ഞാൻ പാനമുന്തിരി  പകരാം ഞാൻ പാനമുന്തിരി  പാടാം ഞാൻ മോഹമഞ്ജരി കുളിരായ് നിൻ മാറിൽ വീണു  കുളിരായ് നിൻ മാറിൽ വീണു  പടരാം ഞാൻ മധുരാഗവല്ലരി പടരാം ഞാൻ മധുരാഗവല്ലരി (പകരാം...) തുടിക്കുന്ന യൗവനം ഞാൻ തുളുമ്പുന്ന താരുണ്യം (തുടിക്കുന്ന.. ) പുണരാൻ അരികെ വരൂ ഈ പൂമേനി തഴുകി വരൂ ലഹരിതൻ ചിറകുള്ള പുഷ്പവിമാനത്തിൽ ഇണയായ് പറന്നുയരൂ (ലഹരിതൻ.. ) (പകരാം..) വിടരുന്ന സൗരഭം ഞാൻ വിസ്മയസംഗീതം (വിടരുന്ന.. ) മദിരാചഷകവുമായ് നിൻ മനസ്സിൽ വിരുന്നു വരും മലർശരൻ തൊടുക്കുന്ന മധുരവികാരത്തിൻ തിരകളിൽ നീന്തി വരും (പകരാം...)

Published by the catalogue editor. Rights remain with the original creators.