Attimari poster

1981 · song 1

Anuraaga Kalike

From Attimari

Credits

Singer
KJ Yesudas
Lyricist
Poovachal Khader
Composer
KJ Joy

Lyrics

അനുരാഗകലികേ വിടരൂ ഇനിയെന്റെ ഉദയങ്ങളിൽ പ്രിയരാഗ കവിതേ ഒഴുകൂ ഇനിയെന്റെ പുളകങ്ങളിൽ കുളിരോളങ്ങളിൽ ഋതുഭംഗികളിൽ (2) സഖീ നീ നീന്തി വരൂ (അനുരാഗകലികേ...) കണ്ണുകൾ കത്തുകൾ തന്നൂ ചുണ്ടുകൾ മുത്തുകൾ പെയ്തു വഴികളിൽ മലരുകൾ വിതറി ഓമലേ നിന്നെ വിളിപ്പൂ കൈകളിൽ വീണു തുടിക്കാൻ നെഞ്ചിൽ ചേർന്നു മയങ്ങാൻ കുളിരോളങ്ങളിൽ ഋതുഭംഗികളിൽ (2) സഖീ നീ നീന്തി വരൂ (അനുരാഗകലികേ...) നിന്നിലെൻ ചുംബനം ചാർത്തി നിൻ മനം സ്പന്ദിതമാക്കി യൗവനം നൽകുമീ ചൂടിൽ ചിന്തകൾ നിന്നിൽ ലയിപ്പൂ മിഥ്യകൾ പുൽകിയൊതുക്കാൻ ഉള്ളിൻ ദാഹമടക്കാൻ കുളിരോളങ്ങളിൽ ഋതുഭംഗികളിൽ (2) സഖീ നീ നീന്തി വരൂ (അനുരാഗകലികേ...)

Published by the catalogue editor. Rights remain with the original creators.