1981 · song 2

Navarathna Vilpanakkaari

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

നവരത്നവിൽപനക്കാരീ നീയൊരു നവരത്നവിൽപനക്കാരീ മലരമ്പൻ തന്നുടെ നാട്ടിൽ നിന്നെത്തിയ നവരത്നവിൽപനക്കാരീ (നവരത്ന....) നീലമിഴികളിൽ ഇന്ദ്രനീലം ഫാലസ്ഥലമതിൽ ചന്ദ്രകാന്തം തൂമന്ദഹാസത്തിൽ മുത്തും പവിഴവും പൂമേനി തന്നിൽ ഗോമേദകം (നവരത്ന...) പ്രേമത്തിൻ കേളി മഹോൽസവത്തിൽ കാമുകീ കാമുക സംഗമത്തിൽ ആയിരം ചുംബനനാണ്യങ്ങൾ തന്നു നിൻ ആഭരണം ഞാൻ വിലയ്ക്കു വാങ്ങും ഹേ...ഹേ...ഹേ (നവരത്ന...)

Published by the catalogue editor. Rights remain with the original creators.