1981 · song 2

Paavunangi kalamorungi

Credits

Singer
P Jayachandran Vani Jairam Chorus
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

പാവുണങ്ങി കളമൊരുങ്ങി പാകമായ മനസ്സിണങ്ങീ താരു ചുറ്റുന്ന സ്വപ്നങ്ങളേ ഏഴു വർണ്ണ പൂന്തേരേറി വായോ തന്തന തന തന്തന തന തന്തന തന താ തൈ തന്തന തന തന്തന തന തന്തന തന താ തൈ (പാവുണങ്ങീ..) ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും നൂറുമിരുപതും നേര്യതും തോഴീ (പാവുണങ്ങി...) മേലേ വാനമാം പാവുമുണ്ടിന്റെ ചായം മാറുന്നൂ മായുന്നൂ വേഗം അതുപോലിളകുന്നതാണിന്റെ പ്രണയം ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം (പാവുണങ്ങീ..)

Published by the catalogue editor. Rights remain with the original creators.