1981 · song 3

Kanaka Gagana

From Arayannam

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ കദനത്തിൻ കൊടും ഭാരം പേറി കഴലും മനവും നീറീ, നീറീ കദനത്തിൻ കൊടും ഭാരം പേറി കഴലും മനവും നീറീ മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ മിഴിനീർ വീണു നനഞ്ഞൊരു വഴിയിൽ നിഴലിൻ നീളം ഏറി, നിഴലിൻ നീളം‌ ഏറീ കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ മാനായ് തീർന്നൊരു മാരീചൻ പോൽ മായികമാമൊരു സ്വപ്നം, സ്വപ്നം മാനായ് തീർന്നൊരു മാരീചൻ പോൽ മായികമാമൊരു സ്വപ്നം മാടിവിളിപ്പൂ മൂഢാനിന്നെ തേടുവതെന്തീയിരുളിൽ വഴിയിൽക്കാണും കുടിലിൽ നിന്നൊരു വളകിലുക്കം കേൾപ്പൂ, കേൾപ്പൂ വഴിയിൽക്കാണും കുടിലിൽ നിന്നൊരു വളകിലുക്കം കേൾപ്പൂ പഥികാ ചെല്ലൂ മുട്ടിവിളിക്കൂ പഥികാ ചെല്ലൂ മുട്ടിവിളിക്കൂ പാതയിരുണ്ടു വരുന്നൂ പാതയിരുണ്ടു വരുന്നൂ കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ രാത്രിവരുന്നൂ താവളമെവിടെ യാത്രക്കാരാ ചൊല്ലൂ കനകഗഗനതലകാന്തി മറഞ്ഞു കാളിമവന്നു നിറഞ്ഞൂ

Published by the catalogue editor. Rights remain with the original creators.