Ammakkorumma poster

1981 · song 2

Makane vaa pon makane vaa

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Shyam

Lyrics

മകനേ വാ..പൊൻമകനേ വാ പൊൻമകനേ വാ മനസ്സിൻ മൌനഗാനം കേൾക്കാൻ ഓടി വാ അമ്മയ്ക്കൊരുമ്മ താ..അമ്മയ്ക്കൊരുമ്മ താ മകനേ വാ.. നിൻ ചിരി കാണാതെന്റെ പ്രഭാതം പുഞ്ചിരിക്കായ് മറന്നു നിൻ കളിചിരിയിൽ മുഴുകാവാനാവാതെന്റെ കിനാവുകൾ പൊലിഞ്ഞൂ അന്ത്യദളവും കൊഴിയും മുൻപേ അരികിൽ വാ...  കണ്ണുപൊത്തിക്കളി മതിയാക്കി ഓടി വാ അമ്മയ്ക്കൊരുമ്മ താ അമ്മയ്ക്കൊരുമ്മ താ മകനേ വാ.....  നിൻ മൊഴി കേൾക്കാതെന്റെ നിശീഥം ഒന്നുറങ്ങാൻ മറന്നൂ നിന്നിളം മെയ് ചൂടേൽക്കാൻ കൊതിച്ചീ- അമ്മതൻ മാറിടം ചുരന്നു അന്ത്യരാഗം തീരും മുൻപേ അരികിൽ വാ കള്ളപ്പിണക്കത്തിൻ കഥ മറന്നോടി വാ അമ്മയ്ക്കൊരുമ്മ താ അമ്മയ്ക്കൊരുമ്മ താ (മകനേ വാ..)

Published by the catalogue editor. Rights remain with the original creators.