Ahimsa poster

1981 · song 3

Njanoru dhobi

From Ahimsa

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

ഞാനൊരു ഡോബി അലക്കു ജോലി ഞാനൊരു ഡോബി അലക്കു ജോലി ഈ നാട്ടുകാരുടെ വിഴുപ്പു മുഴുവൻ കെട്ടി ചുമലിൽത്താങ്ങി ആ മുഴിഞ്ഞ തുണിയിലെ അഴുക്കു മുഴുവൻ പുഴയിൽ കഴുകിയുലുമ്പി ആവി പുഴുങ്ങി കഞ്ഞി പിഴിഞ്ഞ് ആവി പുഴുങ്ങി കഞ്ഞി പിഴിഞ്ഞ് നീലം മുക്കി ഉണക്കിയെടുക്കും ഞാനൊരു ഡോബി അലക്കു ജോലി ഇതേതോ കേസില്ലാ വക്കീലിന്റെ കോട്ടാണല്ലോ നിറം കറുപ്പായതു കൊണ്ട് അഴുക്കും അറിയില്ല ആ...ഈ വക്കീലിന്റെ കോട്ടിനകത്തൊരു വക്കാലത്തും ഫീസും ആ ഡ്രിൽ മാഷ്‌ടെ  കീശക്കുള്ളിൽ ഫുട് ബോൾ പാസും വിസിലും ഈ വക്കീലിന്റെ കോട്ടിനകത്തൊരു വക്കാലത്തും ഫീസും ആ ഡ്രിൽ മാഷ്‌ടെ  കീശക്കുള്ളിൽ ഫുട് ബോൾ പാസും വിസിലും വിദ്യാർഥികളുടെ യൂണിഫോമിൽ പ്രേമലേഖന മാല എന്റെ യൂണിഫോമേ ഇവരു വിദ്യാർഥികളോ അതോ പ്രേമാർഥികളോ.. നഴ്‌സുമാരുടെ വെളുത്ത ഏപ്രൺ ഇതാണു സേവനശീല ഇതാണു സേവനശീല കുപ്പായം പോലീസിന്റെ കുപ്പായം ആളെ മെരട്ടി വീഴ്ത്തും കോപ്രായം മുണ്ട്...ടടംടിംഗ് ഷർട്ട് ടാടിംഗ് ബ്രാ.. ഇതു സാധാരണ ബ്രായല്ല കോബ്രാ ഞാനൊരു ഡോബി അലക്കു ജോലി പോസ്റ്റുകാരുടെ പാന്റിനുള്ളിൽ നാട്ടുകാരുടെ എം  ഒ ആരടെ ആണോ എന്തോ ആ.. പോക്കരുക്കാക്കാന്റെ ചെപ്പിനുള്ളിൽ മൂട്ട ഓ ഊശിയെന്റെ അമ്മോ തൊഴിലാളികളുടെ കോട്ടൻ ബനിയനു വിയർപ്പ് പറ്റിയ നാറ്റം മുതലാളികളുടെ ഫോറിൻ സ്യൂട്ടിനു പണക്കൊഴുപ്പിനൂറ്റം ആർഭാടം ശിപായിമാരുടെ ആർഭാടം കൂടെ പെൻഷൻ പറ്റിയ കൗപീനം നിക്കർ കർ കർ ജമ്പർ ഢിംഗ് ഢിങ് ബ്രാ ബ്രാ... ഞാനൊരു ഡോബി അലക്കു ജോലി പറച്ചി പെറ്റൊരു പന്തിരു ജാതിയിൽ ഒരുത്ത്നാണീ രജകൻ ഈ അലക്കുകാരനും അലക്കു കല്ലിനും അയിത്തമില്ലീ മണ്ണിൽ കുടിലിനകത്തും കോവിലകത്തും (2) കൊട്ടിപ്പാടി സേവ നടത്തും ഞാനൊരു ഡോബി അലക്കു ജോലി

Published by the catalogue editor. Rights remain with the original creators.