Ahimsa poster

1981 · song 2

Kaattu thaaraattum

From Ahimsa

Credits

Singer
KJ Yesudas S Janaki
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

കാറ്റു താരാട്ടും കിളിമരത്തോണിയിൽ കന്നിയിളം പെൺമണി നീ വാവാവോ വാവാവോ  ആ... ആ...  ഈ ഓളം ഒരു താളം ലയമേളം വിളയാടൂ..  കാറ്റു താരാട്ടും പഴമുതിർചോലയിൽ  പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ  ആ.. ആ..  ഈ നേരം പുഴയോരം പ്രിയദൂതും വരവായി കാറ്റു താരാട്ടും..  ഈ നാട്ടുവഞ്ചിപോലെ തുള്ളും നെഞ്ചിൽ  മോഹം മന്ദം മന്ദം  ഓരോ നെയ്തലാമ്പൽ പൂക്കും  പെണ്ണിൻ കണ്ണിൽ കള്ളനാണം വീണാൽ  തൂമരന്ദമാകും ഇവൾ തേൻ വസന്തമാകും  ആറ്റുവഞ്ചിപൂക്കളുള്ളിൽ പീലിവീശുമ്പോൾ  എന്നെ ഞാൻ മറക്കുമ്പോൾ  കാറ്റു താരാട്ടും കിളിമര തോണിയിൽ  കന്നിയിളം പെൺമണി നീ വാവാവോ വാവാവോ  ഈ ചാരുയൌവ്വനാംഗം  തിങ്കൾബിംബം കണ്ടാൽ തങ്കം ചുങ്കം  മായാ മന്ത്രജാലമേകും  നിൻ പൂവിരൽ തൊട്ടാൽ പൊന്നാകും ഞാൻ  രോമഹർഷമാകും  മെയ്യിൽ പാരിജാതം പൂക്കും  താമരപ്പൂമേനിയാളെ താലികെട്ടുമ്പോൾ  എന്റെ സ്വന്തമാക്കുമ്പോൾ  കാറ്റു താരാട്ടും പഴമുതിർ ചോലയിൽ  പാൽനുരയും കുഞ്ഞലകൾ രാരാരോ രാരാരോ  കാറ്റു താരാട്ടും കിളിമരത്തോണിയിൽ  കന്നിയിളം പെൺമണി നീ വാവാവോ വാവാവോ

Published by the catalogue editor. Rights remain with the original creators.