1981 · song 2

Poo Chirichu Pinne Nee Chirichu

From Agnisaram

Credits

Singer
P Jayachandran Swarna
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു പൂവും നിന്നധരവും മത്സരിച്ചു കാറ്റുലഞ്ഞു പിന്നെ ഞാനുലഞ്ഞു കാറ്റുമെന്റെ  ദാഹവും മത്സരിച്ചു (പൂ ചിരിച്ചു...) ഒരു വട്ടം ചുംബിച്ചാൽ കൊഴിയുന്ന പൂവല്ലി അരിമുല്ലക്കുല ചാർത്തും അധരം ഒരു നേരം പുണർന്നെന്നാൽ ഓടുന്ന കാറ്റല്ലെൻ കരളിൽ തുടിക്കുന്ന മോഹം ചുംബനം ഈ ചുംബനം ജന്മങ്ങൾ ചൂടും പതക്കം പതക്കം പതക്കം (പൂ ചിരിച്ചു...) ഒരു രാഗം തീർന്നെന്നാൽ തളരുന്ന സഖിയല്ലെൻ വിരിമാറിൽ വീഴും വീണ ഒരു തല്പം നിനക്കായി കാക്കുന്നു താരാട്ടിൽ മധുരവുമായെന്നും തോഴീ ചുംബനം ഈ ചുംബനം ജന്മങ്ങൾ ചൂടും പതക്കം പതക്കം പതക്കം (പൂ ചിരിച്ചു...)

Published by the catalogue editor. Rights remain with the original creators.