1981 · song 4

Thaalathil Paanamunthiri

From Abhinayam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
KJ Yesudas

Lyrics

താലത്തില്‍ പാനമുന്തിരി താളത്തിൽ ഗാനമഞ്ജരി പോരൂ ദേവഗംഗേ തുടിക്കും മനം തുളുമ്പും മദം ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ (താലത്തില്‍..) വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ പോയകാലം വിടതരും വിരഹമോ പൊന്‍‌കിനാവിന്‍ വനികയില്‍ പൊഴിയുമീ വീണപൂവിന്‍ ഹൃദയമാരറിയുവാന്‍ പൂകൊണ്ടമ്പെയ്തു കാമന്‍ തീര്‍ത്തൊരഴകേ വാ (താലത്തില്‍..) മേടതോറും മധുരമായ് പുളകമായ് രാവുതോറും സ്വയമലിഞ്ഞുരുകി നീ നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍ നിന്റെ ഗന്ധം പലരിലും വിതറി നീ ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ (താലത്തില്‍..)

Published by the catalogue editor. Rights remain with the original creators.