1981 · song 1
Amminjappaalinnilamchundu
Credits
- Singer
-
S Janaki
- Lyricist
- Vijayan
- Composer
- K Raghavan
Lyrics
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മയെന്തു ചെയ്യും
മാറിൽ തളിർ വിരലോടി നടക്കുമ്പോൾ
മാറിടം വിങ്ങുന്നു കണ്ണേ..കണ്ണേ...
(അമ്മിഞ്ഞപ്പാലിന്നിളം...)
ഉണരുന്ന രാത്രിയിൽ
അമ്പിളിക്കീറിനെ തൊട്ടിലിലാട്ടിയുറക്കും
ഉം.. ഉം.. ഉം.. (ഉണരുന്ന..)
മേഘങ്ങൾ നേർത്ത തിരശ്ശീല നീട്ടുമ്പോൾ
കൂമ്പിയടയും മിഴികൾ
പാതി കൂമ്പിയടയും മിഴികൾ
അമ്മിഞ്ഞപ്പാലിന്നിളം ചുണ്ടു തേങ്ങുമ്പോൾ
അമ്മയെന്തു ചെയ്യും
മാറിന്റെ താളം കേട്ടുകൊണ്ടെന്നും
മായയായ് അമ്മയെ പുണരൂ
ഉം... ഉം..ഉം... .. (മാറിന്റെ.. )
ഉണരുമ്പോൾ നിൻ മൃദു പാദത്താലെന്റെ
മാറിൽ ചവിട്ടിയുണർത്തൂ
ഒന്നീ മാറിൽ ചവിട്ടിയുണർത്തൂ
(അമ്മിഞ്ഞപ്പാലിന്നിളം...)
Published by the catalogue editor. Rights remain with the original creators.