Vedikkettu poster

1980 · song 2

Paalaruvikkarayile

From Vedikkettu

Credits

Singer
Vani Jairam
Composer
MK Arjunan

Lyrics

പാലരുവീക്കരയിലെ പവിഴമലർക്കാവിലെ പാലൊളി വിതറുന്ന പനിമതിപ്പെണ്ണേ അധരത്തിൽ ചിരിയുമായ് അനുരാഗ ലഹരിയുമായ് ആ വഴി വന്നുവോ എന്നാത്മ നാഥൻ (പാലരുവീ..) പഞ്ചാരപ്പാട്ടു പാടി പായസമൊരുക്കുന്ന പൊൻ മുളം കാട്ടിലെ കിളിപ്പെണ്ണേ കരളിൽ കിനാവുമായ് കസവിട്ട മോഹവുമായ് ആ വഴി വന്നുവോ എൻ പ്രാണ നാഥൻ (പാലരുവീ ) ഏഴു നീരാഴി കടന്നു ഏഴാം മാനത്തു പന്തലിട്ടു മനസ്സിലെ പൊൻ മയിൽ പീലി നീർത്തി മധുരാനുഭൂതിയാൽ പ്രാണലിലീണം പകരാൻ വീണയുമായ് വരുമോ എൻ പാട്ടുകാരൻ (പാലരുവീ..)

Published by the catalogue editor. Rights remain with the original creators.