1980 · song 1
Maanam Irundu
Credits
- Singer
-
KJ Yesudas
- Composer
- MK Arjunan
Lyrics
മാനമിരുണ്ടൂ മഴക്കാറ്റരണ്ടൂ
മാനസചക്രവാളത്തിൽ
തങ്കത്താരവും കൂടി മറഞ്ഞു
മറഞ്ഞൂ മറഞ്ഞൂ
(മാനമിരുണ്ടൂ..)
ദുഃഖമരുഭൂ തടവറയിൽ
അന്തമില്ലാത്ത വിജനതയിൽ
കാണാത്ത കാൽ വരി കുന്നു കേറുന്നു
വേദന തൻ മരക്കുരിശുമായ് ഞാൻ
വേദന തൻ മരക്കുരിശുമായ് ഞാൻ
(മാനമിരുണ്ടൂ..)
മനുഷ്യനുണ്ടോ തുറമുഖങ്ങൾ
കാലത്തിനുണ്ടോ തീരങ്ങൾ (2)
പുലരികൾ മുറിവേറ്റു വീണൊരെൻ വാടിയിൽ
പുലരുമോ പുത്തനുഷസ്സു വീണ്ടും
പുലരുമോ പുത്തനുഷസ്സു വീണ്ടും
(മാനമിരുണ്ടൂ..)
Published by the catalogue editor. Rights remain with the original creators.