Theekkadal poster

1980 · song 4

Enthenthu Paavanam

From Theekkadal

Credits

Singer
KJ Yesudas
Lyricist
AP Gopalan
Composer
Kumarakam Rajappan

Lyrics

എന്തെന്തു പാവനം എത്ര മനോഹരം പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ (എന്തെന്തു പാവനം..) വസന്തദൂതികൾ വിരുന്നു വന്നൂ വർഷയാമിനീ വിട പറഞ്ഞു (2) ഔഷധഗിരിയുടെ വാർമുടിയിൽ നിന്നും ഓംകാര സംഗീതമൊഴുകീ ഓംകാര സംഗീതമൊഴുകീ പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ (എന്തെന്തു പാവനം..) സന്ധ്യോപാസന കഴിച്ചു നിൽക്കും സൂര്യ നന്ദിനീ സ്നേഹമയ അമൃതും കുടവും ദീപവും നിനക്കായി ആ ദേവ പൗർണ്ണമി കാഴ്ച വെച്ചൂ പ്രകൃതീ ജനനീ നിൻ തിരുമുറ്റത്ത് വിടർന്നു നില്പൂ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ പ്രസാദപുഷ്പങ്ങൾ എത്ര കോടികൾ (എന്തെന്തു പാവനം..)

Published by the catalogue editor. Rights remain with the original creators.