1980 · song 3

Muthinu Vendi

From Swathu

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

മുത്തിനു വേണ്ടി മുങ്ങാംകുഴി മുക്കിളിയിട്ടൂ ഞാൻ ചിപ്പിയിൽ നിന്നുണർന്ന നിൻ പുഞ്ചിരി കണ്ടൂ ഞാൻ (മുത്തിനു...) ഓളമിടും ചോലകളിൽ ഓടമുളം കാടുകളിൽ (2) ലോലലോലം വീശി നടന്നൂ ഞാൻ ആരോമൽ കല്പനയാൽ നീ വളരുമ്പോൾ അഴകിനെഴുമാഴം ഞാൻ അറിഞ്ഞേൻ അറിഞ്ഞേൻ അറിഞ്ഞേൻ (മുത്തിനു..) ചഞ്ച ലതാമഞ്ജിമയായ് ചാരുലതാശീലവുമായ് (2) ചാരുനൃത്തമാടിയലഞ്ഞൂ നീ നിന്നുള്ളിൽ തേനരയിൽ പ്രേമമുണർന്നൂ കരകവിയും കനിവിൽ ഞാൻ അലിഞ്ഞേൻ അലിഞ്ഞേൻ അലിഞ്ഞേൻ (മുത്തിനു...)

Published by the catalogue editor. Rights remain with the original creators.