1980 · song 1

Ambalathulasiyude parishudhi

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
MS Viswanathan

Lyrics

അമ്പലത്തുളസിയുടെ പരിശുദ്ധി ആത്മാവില്‍ ചൂടിയ മനസ്വിനീ ലക്ഷം വിളക്കുകള്‍ തെളിക്കേണം മഹാ- ലക്ഷ്മിപോല്‍ നീയെന്റെ ജീവിതത്തില്‍ അമ്പലത്തുളസിയുടെ പരിശുദ്ധി ആത്മാവില്‍ ചൂടിയ മനസ്വിനീ മോഹങ്ങളൊന്നൊന്നായ് പുഷ്പിക്കണം -നമ്മള്‍ ദേഹിയും ദേഹവുംപോലൊരുമിക്കണം ശ്രുതിലയതാളങ്ങളൊത്തിണങ്ങി - നമ്മള്‍ സുഖദുഃഖം പരസ്പരം പങ്കിടണം അമ്പലത്തുളസിയുടെ പരിശുദ്ധി ആത്മാവില്‍ ചൂടിയ മനസ്വിനീ ശ്രീമംഗളങ്ങളോടെ വളര്‍‌ത്തേണം അനുരാഗം വിടര്‍ത്തിയൊരീ തേജസ്സിനെ ക്ഷേമങ്ങള്‍ ഈ ഗൃഹത്തില്‍ ഒഴുകേണം -മനം ശാരദചന്ദ്രികപോല് തെളിയേണം - നമ്മില് സ്വര്ഗ്ഗീയദാമ്പത്യം പുലരേണം അമ്പലത്തുളസിയുടെ പരിശുദ്ധി ആത്മാവില്‍ ചൂടിയ മനസ്വിനീ ലക്ഷം വിളക്കുകള്‍ തെളിക്കേണം മഹാ- ലക്ഷ്മിപോല്‍ നീയെന്റെ ജീവിതത്തില്‍ അമ്പലത്തുളസിയുടെ പരിശുദ്ധി ആത്മാവില്‍ ചൂടിയ മനസ്വിനീ

Published by the catalogue editor. Rights remain with the original creators.