1980 · song 4

Sundari Nin Thumbu kettiyitta

Credits

Singer
KJ Yesudas
Lyricist
MD Rajendran
Composer
G Devarajan

Lyrics

സുന്ദരീ... ആ‍... സുന്ദരീ ആ‍‍.. സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിതളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) സുതാര്യസുന്ദര മേഘങ്ങളലിയും നിതാന്ദ നീലിമയിൽ (2) ഒരു സുഖശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) മൃഗാങ്ക തരളിത മൃണ്മയകിരണം മഴയായ് തഴുകുമ്പോൾ (2)  ഒരു സരസീരുഹ സൌപർണ്ണികയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

Published by the catalogue editor. Rights remain with the original creators.