1980 · song 4

Vaachalamaaya Nimishangal

From Sathyam

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

വാചാലമായ നിമിഷങ്ങൾ ഈ സംഗമ സുന്ദര സമയങ്ങൾ (2) നമ്മുടെ ശൃംഗാരസല്ലാപവേളകൾ നിർവൃതിദായകങ്ങൾ എന്നും നിരവദ്യഭാസുരങ്ങൾ (വാചാലമായ....) മൗനങ്ങൾ മുഖത്തോടു മുഖം നോക്കി മയങ്ങുമീ മണല്‍പ്പുറത്തിരിക്കുമ്പോൾ (2) മനസ്സിൽ നീയോമനിക്കും മദന സൗഗന്ധികങ്ങൾ മണിയറ തേടുകയോ സ്വയം മണവാട്ടി ചമയുകയോ (വാചാലമായ...) നീയെന്റെ വിരിമാറിൽ അറിയാതെ എഴുതുമീ നഖമുന കളം പോലും  (2) അസുലഭ രോമഹർഷം അടിമുടി നെയ്തു നെയ്തെൻ ലഹരിയായ് മാറുമല്ലോ നമ്മളൊരു പോലെ ഒഴുകുമല്ലോ (വാചാലമായ...) ----------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.