1980 · song 1

Kulirilam

Credits

Singer
S Janaki
Lyricist
Vellanad Narayanan
Composer
AT Ummer

Lyrics

കുളിരിളം കാറ്റത്ത് തളിരില താളമിടും കളിമരക്കൊമ്പത്തെ കിളിമകളേ കളമൊഴി ചുണ്ടിന്റെ മുരളിയിലേതൊരു സരിഗമ പാട്ടിന്റെ സംഗീതം ലല്ലാലല്ലാ ലാ‍ലാലാ....ലാ‍ലാലാ (കുളിരിളം കാറ്റത്ത് ...) ഉദയപ്പൊന്‍‌കുറിയിട്ട പുഴക്കരയിൽ അണിമലര്‍ കണിവെയ്ക്കും ഉപവനത്തില്‍ (2) മഴവില്ലിന്‍ ചിറകുള്ള പുലരി വീണ്ടും മലയാളക്കര കാണാന്‍ എഴുന്നള്ളുന്നു (കുളിരിളം കാറ്റത്ത് ...) ഇതള്‍ക്കിണ്ണം തേന്‍ തുളുമ്പെ നിറച്ചു വച്ചു കദളി പൊന്നരളി തേന്‍‌മലരിയെല്ലാം.(2). അരിമുല്ലത്തറയിലെ കളിയരങ്ങില്‍ വരിവണ്ടു ഹരിനാമം മുഴക്കീടുന്നു (കുളിരിളം കാറ്റത്ത് ...)

Published by the catalogue editor. Rights remain with the original creators.