1956 · song 8

Poomuttathoru Mulla

Credits

Singer
Santha P Nair
Lyricist
P Bhaskaran
Composer
K Raghavan

Lyrics

പൂമുറ്റത്തൊരു മുല്ല വിരിഞ്ഞ് പൂമണമില്ലെന്നാരു പറഞ്ഞ് പൂമ്പൊടിയിൽ മൊഞ്ചും കാട്ടി ഞാൻ പറയും മണമുണ്ടെന്ന് (പൂമുറ്റത്തൊരു. . . ) ആറ്റുവഞ്ചി പൂത്ത കാലം അരളിയെല്ലാം പൂത്ത കാലം ആറ്റുനോറ്റു ഞാനിരുന്നെൻ മുല്ലയൊന്ന് പൂത്തുകാണാൻ (ആറ്റുവഞ്ചി. . ) എന്തേ മുല്ലേ പൂക്കാത്തൂ കണ്ടവരെല്ലാം ചോദിച്ചു (2) പൊൻവളയണിയാറായില്ലേ കിങ്ങിണികെട്ടാറായില്ലേ (2) (പൂമുറ്റത്തൊരു. . . ) കാത്തിരിപ്പും നിർത്തി ബെച്ച് ഞാനുറങ്ങാൻ പോയ നേരം കാറ്റുബന്ന് കതകിൽ മുട്ടി പാതിരാവിൽ കമ്പി തന്ന് (കാത്തിരിപ്പും. . . ) പൂമുറ്റത്തൊരു മുല്ല വിരിഞ്ഞ് പൂമണമില്ലെന്നാരു പറഞ്ഞ് പൂമ്പൊടിയിൽ മൊഞ്ചും കാട്ടി ഞാൻ പറയും മണമുണ്ടെന്ന്

Published by the catalogue editor. Rights remain with the original creators.